2010, ജൂൺ 26, ശനിയാഴ്‌ച

എന്തിനിത്രയും കൂട്ടുകാര്‍ ?




സോഷ്യല്‍ മീഡിയകളുടെ കടന്നു വരവ് ' നെറ്റിസന്റെ ' ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്‌ .
ഇ- മെയിലുകള്‍ അയക്കല്‍ മാത്രമായി ഇന്റര്‍നെറ്റ്‌ ഉപയോഗം
ഒരു സാധാരണ ' നെറ്റിസന്റെ 'ജീവിതത്തില്‍ ചുരുങ്ങിയിരുന്ന കാലമുണ്ടായിരുന്നതായി ഒരു ബ്ലോഗില്‍ വായിച്ചത് ഓര്‍ക്കുന്നു . ലോകത്തെ ആദ്യത്തെ മൊബൈല്‍ ഫോണിന്റെ വില ഒരു ലക്ഷത്തിലധികം രൂപയായിരുന്നു എന്നും ഒരു മിനിട്ട് കാള്‍ വിളിക്കുവാന്‍ ഏതാണ്ട് മുപ്പത്തി ആറു രൂപയോളം വിളിക്കുന്നവനും വിളിക്കപ്പെടുന്നവനും ചെലവ് വന്നിരുന്നു എന്നും വായിച്ചിട്ടുണ്ട്. ഇപ്പോള്‍ കിലോക്ക് പത്തു രൂപയ്ക്കു മൊബൈല്‍ ഫോണ്‍ കിട്ടുമെന്ന് തമാശയായിട്ടാണെന്കിലും പറയാന്‍ നമ്മുക്ക് കഴിയുന്നു .
( ചില നര്‍മ്മങ്ങള്‍ അങ്ങനെയും വായിച്ചിട്ടുണ്ട്. 'കിലോക്ക് പത്തേ' എന്ന വിളിച്ചു പറയല്‍ കേട്ടു ചെന്ന് നോക്കുമ്പോള്‍ ചാള(മത്തി ) മീനല്ല മൊബൈല്‍ ഫോണ്‍ ആണ് കിലോക്ക് പത്തു രൂപയ്ക്കു തൂക്കി കൊടുക്കുന്നത് കാണുന്നത് . )
ഫ്രീ ആയി സിം കാര്‍ഡും അണ്‍ ലിമിറ്റഡ് ഫ്രീ കോള്‍ ഓഫെറും കൊണ്ട് ഇപ്പോളിതാ നമ്മള്‍ പൊറുതി മുട്ടുന്നു .


ഇന്റര്‍ നെറ്റിന്റെ ഉപയോഗത്തില്‍ ഉണ്ടായ പുരോഗതി ഇതിനൊപ്പം തന്നെ കൂട്ടിച്ചേര്‍ക്കാം.
ഇതെല്ലാം ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റങ്ങളാണ് .
ഈ പുരോഗതി ' നെറ്റിസന്റെ ' ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അതിരുകളില്ലാത്ത സൌഹൃദമാണ് .
ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത,
ഫോണില്‍ കൂടി പോലും സംസാരിക്കാത്ത ആളുകള്മായിട്ടാണ് കൂടുതല്‍ സൌഹൃദങ്ങള്‍ .
ആദര്‍ശ ബന്ധമോ , ചില പ്രത്യേക വിഷയങ്ങളിലുള്ള അഭിരുചികള്‍ ഒരുമിക്കുന്നതോ ഒക്കെ ഇതിനു പിന്നില്‍ പ്രേരകമാകുന്നുണ്ട് .

അവര്‍ എഴുതുന്ന ബ്ലോഗ്‌ പോസ്റ്റുകളിലും , സോഷ്യല്‍ മീഡിയകള്‍ വഴി നല്‍കുന്ന ലിന്കുകളിലും സജീവമായി ഇടപെടുന്നു .
പ്രതികരിക്കുന്നു .നിത്യവും നാം കാണുന്ന ചങ്ങാതിമാരെ പോലെ അവരെയും പരിഗണിക്കുന്നു .

ഇതിനൊരു മറുപുറം കൂടിയുണ്ട് എന്ന് കാണാതെ വയ്യ .
സോഷ്യല്‍ മീഡിയകളിലൂടെ വളരുന്ന സൌഹൃദങ്ങള്‍ കാല ക്രമേണ മുരടിക്കുന്നത്
എന്ത് കൊണ്ടായിരിക്കാം ?
ഇത്തരം സൌഹൃദങ്ങളിലൂടെ രൂപപ്പെടുന്ന ആത്മ ബന്ധങ്ങള്‍ നൈമിഷികമായി മാറുന്നില്ലേ?

എന്താണൊരുത്തരം?

' കണ്ടിന്യൂവിറ്റി ' യുടെ പ്രശ്നമാണോ ?
അതാകാനാണ് സാധ്യതയെന്ന് തോന്നുന്നു .
നിലവിലുള്ള സൌഹൃദങ്ങള്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ തന്നെ പുതിയ സൌഹൃദങ്ങളും വളരുകയായി .
അപ്പോള്‍ നാട്ടിലുള്ള സുഹൃത്തുക്കളെക്കാള്‍ ഇന്റര്‍ നെറ്റില്‍ സുഹൃതുക്കള്ണ്ടാകുന്നു .
എല്ലാവരെയും എപ്പോഴും പരിഗണിക്കുവാന്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന്റെ മുന്നില്‍ ചിലവഴിക്കേണ്ടി വരുന്നു. അതോടൊപ്പം ബ്ലോഗ്‌ ഉണ്ടെങ്കില്‍ അതിന്റെ കമന്റുകള്‍ക്ക് മറുപടിയും വായനകളും പഠനങ്ങളും സമയം അപഹരിക്കുന്നു . ആരെങ്കിലും ഒരു മെയില്‍ അയച്ചാല്‍ അതിനു ഒരു ചെറിയ മറുപടിയെന്കിലും അയച്ചില്ലെങ്കില്‍ ഒരു മന:പ്രയാസം സ്വാഭാവികം .
ഇതിനൊക്കെ സമയം എവിടെ ?
ഇത് നല്‍കുന്ന മാനസ്സിക പിരിമുറുക്കങ്ങള്‍ ഹൃദയത്തിനു താങ്ങാനാവാതെ വരുന്നുണ്ടോ ?

എന്താണൊരു പോംവഴി?

ഇന്റര്‍ നെറ്റ് സൌഹൃദങ്ങള്‍ കുറയ്ക്കുകയായിരിക്കും നല്ലത് എന്ന് പറയുന്നത് വേദനിപ്പിക്കുന്ന ഒന്നാണോ ?

എങ്കില്‍ ചുരുങ്ങിയ പക്ഷം പെണ്‍ സുഹൃത്തുക്കളെ എങ്കിലും ഒഴിവാക്കുക . പലര്‍ക്കും നിസ്സാരമായി തോന്നുന്ന ഒന്നാണ് ഇന്റര്‍ നെറ്റില്‍ സ്ത്രീ സുഹൃത്ത്‌ ഉണ്ടാകുക എന്നത് . എങ്ങനെയാണ് അന്യ സ്ത്രീകളുമായി സൗഹൃദം പുലര്‍ത്തുന്നത് ഒരു സത്യ വിശ്വാസിക്ക് യോജിക്കുന്നത് ? നമ്മുടെ ഭാര്യമാര്‍ വെറുതെ ഒരു പുരുഷനുമായി സൗഹൃദം പുലര്‍ത്തുന്നത് സത്യ വിശ്വാസിക്ക് യോജിക്കാവുന്ന കാര്യമാണോ ? പല 'ഇന്റര്‍ നെറ്റ് സുഹൃത്തു'ക്കളോടും ചോദിച്ചിട്ടുണ്ട് ഇക്കാര്യം . എനിക്കതിന്റെ ന്യായീകരണം മനസ്സിലാകുന്നില്ല . അത് ആകാം എന്ന് വിചാരിക്കുന്നവര്‍ക്ക് അതിന്റെ ന്യായീകരണങ്ങള്‍ ഉണ്ടാകാം .എന്നാല്‍ തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന ഒരു നോട്ടമോ വാക്കോ ഒഴിവാക്കേണ്ട സത്യ വിശ്വാസികള്‍ക്ക് ഇതിനെ ന്യായീകരിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ വളച്ചു കെട്ടി പറയലാണ് . എന്റെ ചങ്ങാതിമാരുടെ ബുദ്ധിയും വ്യക്തിത്വവും ആത്മാഭിമാനവും ചോദ്യം ചെയ്യുവാന്‍ എനിക്കാവില്ല . അത് കൊണ്ടുള്ള ഒരു വളച്ചു കെട്ടല്‍ .


' നെറ്റിസന്റെ ' ജീവിതത്തിനെ വരും നാളുകളില്‍ കാത്തിരിക്കുന്നത് സമ്മര്‍ദ്ദങ്ങളാണ് .അതിരുകളില്ലാത്ത അന്തമില്ലാത്ത സൌഹൃദ ചങ്ങലയുടെ സമ്മര്‍ദ്ദങ്ങള്‍ .
കരുതലോടെ തീരുമാനമെടുക്കുവാന്‍ ഇനിയും സമയം വൈകിയിട്ടില്ല .....




(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍)



You Don't Need To Login To Add A Comment, feel cool to add your name at comment box below...

Comments (14)

Loading... Logging you in...
  • Logged in as
' നെറ്റിസന്റെ ' ജീവിതത്തിനെ വരും നാളുകളില്‍ കാത്തിരിക്കുന്നത് സമര്ദ്ദങ്ങളാണ് .അതിരുകളില്ലാത്ത അന്തമില്ലാത്ത സൌഹൃദ ചങ്ങലയുടെ സമ്മര്‍ദ്ദങ്ങള്‍ .
കരുതലോടെ തീരുമാനമെടുക്കുവാന്‍ ഇനിയും സമയം വൈകിയിട്ടില്ല .....
1 reply · active 770 weeks ago
പലര്‍ക്കും നിസ്സാരമായി തോന്നുന്ന ഒന്നാണ് ഇന്റര്‍ നെറ്റില്‍ സ്ത്രീ സുഹൃത്ത്‌ ഉണ്ടാകുക എന്നത് . എങ്ങനെയാണ് അന്യ സ്ത്രീകളുമായി സൗഹൃദം പുലര്‍ത്തുന്നത് ഒരു സത്യ വിശ്വാസിക്ക് യോജിക്കുന്നത് ? നമ്മുടെ ഭാര്യമാര്‍ വെറുതെ ഒരു പുരുഷനുമായി സൗഹൃദം പുലര്‍ത്തുന്നത് സത്യ വിശ്വാസിക്ക് യോജിക്കാവുന്ന കാര്യമാണോ ? പല 'ഇന്റര്‍ നെറ്റ് സുഹൃത്തു'ക്കളോടും ചോദിച്ചിട്ടുണ്ട് ഇക്കാര്യം . എനിക്കതിന്റെ ന്യായീകരണം മനസ്സിലാകുന്നില്ല . അത് ആകാം എന്ന് വിചാരിക്കുന്നവര്‍ക്ക് അതിന്റെ ന്യായീകരണങ്ങള്‍ ഉണ്ടാകാം .എന്നാല്‍ തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന ഒരു നോട്ടമോ വാക്കോ ഒഴിവാക്കേണ്ട സത്യ വിശ്വാസികള്‍ക്ക് ഇതിനെ ന്യായീകരിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ വളച്ചു കെട്ടി പറയലാണ് . എന്റെ ചങ്ങാതിമാരുടെ ബുദ്ധിയും വ്യക്തിത്വവും ആത്മാഭിമാനവും ചോദ്യം ചെയ്യുവാന്‍ എനിക്കാവില്ല . അത് കൊണ്ടുള്ള ഒരു വളച്ചു കെട്ടല്‍ .
നല്ല ചിന്തകള്‍..
കൂടുതല്‍ ഉള്‍ക്കൊള്ളാനാവുന്നു.
കൂട്ടുകൂടുന്നതിലും ഒരു നിയന്ത്രണം ആവശ്യമാണ്.
തീര്‍ച്ചയായും
ആശങ്കയുണര്‍ത്തേണ്ട
ആലോചനകള്‍!
നന്ദി മുക്താര്‍ ,വരവിനു ....എഴുതിയതിനു.....പ്രോല്സാഹനങ്ങള്‍ക്ക് ..... :)
നല്ല ചിന്തകള്‍ ... ഓര്‍മപെടുത്തലുകള്‍.... ഇത്രയധികം കഴിവുകളുണ്ടായിട്ടും മൌലീക രചനകളില്‍ നിന്ന് വിട്ട് നിന്നത് ശരിയായില്ല. വീണ്ടും എഴുതുക. ഭാവുകങ്ങള്‍
1 reply · active 770 weeks ago
നന്ദി പ്രിന്സാദ്‌ ഭായ് വായിച്ചതിനും , പിന്തുനകള്‍ക്കും :) .....താങ്കളുടെ ബ്ലോഗ്‌ ഹൃദയ പൂര്‍വ്വം ഇതിനു പിന്നില്‍ പ്രചോദനം ആയിട്ടുണ്ട്‌ :)
sm sadique's avatar

sm sadique · 770 weeks ago

ശരിയാണ് നൂറ് ശതമാനവും. ഒരു മെയിൽ വന്നാൽ ഒരു മറുപടി. അതും ഒരു പ്രശ്നമാണ്. ശരിയായി ചിന്തിക്കുക . അത് മാത്രമേ പറയാനുള്ളു.
1 reply · active 770 weeks ago
നന്ദി , വരവിനും വായനക്കും, അഭിപ്രായത്തിനും :)
thank u noushad ippoyanu nan ithune patti chinthichathu. :p
പ്രിയ നൌഷാദ് , വായിച്ചു ... വിശദമായി പിന്നീട് എഴുതാമെന്ന് തോന്നുന്നു. ഓര്‍ക്കുട്ട് , ബ്ലോഗ് തുടങ്ങിയ കൂട്ടായ്മകളില്‍ സജീവമായി ഇടപെട്ട വ്യക്തി എന്ന നിലയിലും സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അനവരതം ശ്രദ്ധിക്കുന്ന ആളെന്ന നിലയിലും എനിക്ക് കുറെ പറയാനുണ്ടായിരുന്നു.

സസ്നേഹം,
My recent post മിസ്സ് കോള്‍
1 reply · active less than 1 minute ago
പ്രിയ സുകുമാരന്‍ സര്‍ നന്ദി വന്നതിനും വായിച്ചതിനും .. :) തീര്‍ച്ചയായും ഞാന്‍ താങ്കളുടെ എഴുത്തുകള്‍ വായിക്കാറുണ്ട് ... :)

സാമൂഹിക മാറ്റങ്ങളെ വിലയിരുത്തുന്ന ഒരു ബ്ലോഗ്ഗര്‍ ആയി താങ്കളെ കാണുന്നു .....വീണ്ടും വരുമെന്ന് കരുതുന്നു .... :)
My recent post മലയാളം ഹദീസ് പഠനം 13
zaheer malabari's avatar

zaheer malabari · 745 weeks ago

CORRECT !!! 100% AGREED
1 reply · active 745 weeks ago
നാമൂസ്'s avatar

നാമൂസ് · 745 weeks ago

താങ്കള്‍ പറഞ്ഞ ഒന്നിനോട് എനിക്ക് യോജിക്കാനാകുന്നില്ല.
മുഖ്യധാരയില്‍ നിന്നും ഒഴിഞ്ഞു മാറി തന്‍റെ നിഴലിന് മറ പിടിച്ച് ജീവിക്കുന്നതാണ് ഹിതകരം എന്ന നിരീക്ഷണം.. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യാഭിവാന്ജയെ നിഷേധിക്കലാണ്. അത് തീര്‍ത്തും പാരതത്ര്യത്തിലെക്കുള്ള വഴി വെട്ടലാണ്.

Post a new comment

Comments by