ഒറ്റക്കിരുന്നു ചിന്തിക്കുക എന്നത് ഇന്നത്തെ കാലത്ത് മഹാഭാഗ്യമാണ് . തിരക്കുകള്‍ക്കും, ആരവങ്ങള്‍ക്കും , കടമകള്‍ക്കും 'അവധി' നല്കി സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ മുന്നില്‍ ആത്മഗതം നടത്തുന്ന വിശ്വാസി ദൈവത്തിനു പ്രിയങ്കരനാണ് . ഇത് വരെയുള്ള ജീവിത അനുഭവങ്ങളും പാഠങ്ങളും മുന്‍ നിര്‍ത്തി ഇനി മുന്പോട്ടുള്ള ചുവടു വെപ്പുകള്‍ രൂപം കൊള്ളേണ്ടത് ഇത്തരം ഏകാന്തതയുടെ അപൂര്‍വ്വ നിമിഷങ്ങളില്‍ നിന്നാണ് .
ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിം എന്ന നിലക്കുള്ള കാഴ്ചപ്പാടുകളും സമീപനങ്ങളും ഒരു മുസ്ലിം രാഷ്ട്രതിലുള്ള മുസ്ലിമിന്റെ കാഴ്ചപ്പാടുകളില്‍ നിന്നും സമീപനങ്ങളില്‍ നിന്നും വ്യസ്തസ്തമാണ് .വിശ്വാസപരമായ ഏകീകരണം ഉണ്ടെങ്കില്‍ പോലും പ്രശ്നങ്ങളോടുള്ള സമീപനം രാജ്യ താല്പര്യത്തിനു വിരുദ്ധമായിക്കൂടാ .
കേരളത്തില്‍ മുസ്ലിം സമുദായതിനുള്ളില്‍ ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇസ്ലാമിക പ്രബോധനം എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണു എല്ലാവരും അവകാശപ്പെടുന്നത് . എന്നാല്‍ ഇസ്ലാമിക പ്രബോധനം (ദഅവത്ത്) അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇടയിലാണ് വേണ്ടത് . മുസ്ലിം സമുദായതിനുള്ളില്‍ വേണ്ടത് അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള പ്രബോധനം അഥവാ ഇസ്ലാഹ് (കേടായത് നന്നാക്കുന്ന പ്രവര്‍ത്തനം ) ആണ് .
സാങ്കേതിക പ്രയോഗങ്ങളില്‍ വിവാദങ്ങള്‍ തടഞ്ഞു നിന്നാല്‍ സമുദായ പുരോഗമനമാണ് തടസ്സപ്പെടുക . എല്ലാവരും നന്നായിട്ട് ഞാന്‍ മാറാം എന്നതിനേക്കാള്‍ മാറ്റത്തിന്റെ തുടക്കം ഞാനാകാം എന്ന ചിന്താഗതിയോടെ മുന്നിട്ടിറങ്ങുന്നത് കരണീയമായി തോന്നുന്നു . എന്നാല്‍ അടിസ്ഥാന വിശ്വാസ ആചാരങ്ങളില്‍ പിഴവ് പറ്റിക്കൂടാ. അത് പരലോകത്ത് നഷ്ടക്കാരില്‍ പെടുവാനെ ഉപകരിക്കൂ .
വൃദ്ധനായ ഒരാള്‍ ( നാടന്‍ ഭാഷ പറഞ്ഞാല്‍ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഒരാള്‍ ) പ്രവാചകന്റെ (സ) സന്നിധിയില്‍ വെച്ച് സത്യവിശ്വാസം സ്വീകരിച്ചു .അദ്ദേഹം (റ) ചോദിച്ചു : അല്ലാഹുവിന്റെ ദൂതരെ ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത് ? പ്രവാചകന് (സ) അരുളി : താന്കള് വിജ്ഞാനം കരസ്ഥമാക്കുക .
പരിശുദ്ധ ഇസ്ലാമില്‍ വിജ്ഞാനത്തിനുള്ള സ്ഥാനം എത്ര വലുതാണ് എന്ന് ഈ സംഭവം വ്യക്തമാക്കുന്നു . വിജ്ഞാനം സത്യ വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ് എന്നാണു പ്രവാചകന് (സ)പറഞ്ഞത് .
മനുഷ്യ ജീവിതം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു കടക്കുന്നത് മനസ്സിന്റെ അകത്തളങ്ങളിലേക്ക് വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം പ്രവേശിക്കുംപോളാണ് . നിരന്തരമായ വായനകളും പഠനങ്ങളും ചര്‍ച്ചകളും മാനസികമായ ക്ഷീണം നല്കുമ്പോള് , അല്പ നേരം തിരക്കുകള്‍ക്കും, ആരവങ്ങള്‍ക്കും , കടമകള്‍ക്കും 'അവധി' നല്കി ഒറ്റക്കിരിക്കുവാന് സമയം കണ്ടെത്തി ഇത് വരെയുള്ള ജീവിത അനുഭവങ്ങളും പാഠങ്ങളും ഇനി മുന്പോട്ടുള്ള ചുവടു വെപ്പുകളും ഇത് വരെ വന്ന പാളിച്ചകളും ദൈവം സാക്ഷിയായി ചിന്തിച്ചു നോക്കൂ .വിജ്ഞാനവും വിവേകവും സമ്മേളിക്കുന്ന നിമിഷങ്ങളാണ് അവ .
ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ കൂടിയുണ്ടെങ്കില്‍ ഇത്തരം പുനര്‍ വിചിന്തനങ്ങള്‍ നല്കുന്ന ഊര്‍ജ്ജവും ആത്മ വിശ്വാസവും മുന്പോട്ടുള്ള ജീവിതത്തിനു കരുത്താകും എന്നതില്‍ സംശയമില്ല.
(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍)
(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍)
You Don't Need To Login To Add A Comment,
feel cool to add your name at comment box below...
feel cool to add your name at comment box below...
2 Responses to “ഏകാന്ത ചിന്തകള്‍”
നിരന്തരമായ വായനകളും പഠനങ്ങളും ചര്‍ച്ചകളും മാനസികമായ ക്ഷീണം നല്കുമ്പോള് , അല്പ നേരം തിരക്കുകള്‍ക്കും, ആരവങ്ങള്‍ക്കും , കടമകള്‍ക്കും 'അവധി' നല്കി ഒറ്റക്കിരിക്കുവാന് സമയം കണ്ടെത്തി ഇത് വരെയുള്ള ജീവിത അനുഭവങ്ങളും പാഠങ്ങളും ഇനി മുന്പോട്ടുള്ള ചുവടു വെപ്പുകളും ഇത് വരെ വന്ന പാളിച്ചകളും ദൈവം സാക്ഷിയായി ചിന്തിച്ചു നോക്കൂ .വിജ്ഞാനവും വിവേകവും സമ്മേളിക്കുന്ന നിമിഷങ്ങളാണ് അവ .
ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ കൂടിയുണ്ടെങ്കില്‍ ഇത്തരം പുനര്‍ വിചിന്തനങ്ങള്‍ നല്കുന്ന ഊര്‍ജ്ജവും ആത്മ വിശ്വാസവും മുന്പോട്ടുള്ള ജീവിതത്തിനു കരുത്താകും എന്നതില്‍ സംശയമില്ല.
It ia very useful
നിങ്ങളുടെ വിലയിരുത്തല്‍ താഴെ എഴുതാം