2010, ജൂലൈ 4, ഞായറാഴ്‌ച

കൈ വെട്ടിയത് കാടത്തംന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

രണ്ട് കൈയ്യിനും സാരമായി പരിക്കേറ്റു. ഒരു കൈപ്പത്തി വെട്ടേറ്റ് അറ്റുപോയി. വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ആസ്​പത്രിയിലെത്തിച്ച ജോസഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പുറത്തിറക്കി വീട്ടുകാരെ മര്‍ദ്ദിച്ച ശേഷമാണ് ജോസഫിനെ വെട്ടിയത്.

സംഘത്തില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നതായി ജോസഫിന്റെ സഹോദരി സ്‌റ്റെല്ല പറഞ്ഞു. കോടാലി, വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സ്‌റ്റെല്ല പറഞ്ഞു. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് മാരുതി ഓമ്‌നിയിലെത്തിയ സംഘം ആക്രമണം നടത്തിയത്. ജോസഫിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആസ്​പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലായിരുന്ന വിവാദം. പിന്നീട് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും എം. ജി. യൂണിവേഴ്‌സിറ്റി ഒരുവര്‍ഷത്തേക്ക് ജോസഫിന്റേയും കോളേജ് പ്രിന്‍സിപ്പലിന്റെയും അംഗീകാരം റദ്ദാക്കുകയും ചെയ്തു.

ചോദ്യപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ നിരവധി മുസ്‌ലീം സംഘടനകള്‍ സംഭവത്തിനെതിരെ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു.


(മാതൃഭൂമി വാര്‍ത്ത )


അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു‍‍

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.

( മംഗളം വാര്‍ത്ത )


രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .


താഴെ കാണുന്ന പ്രതിഷേധ ബ്ലോഗുകള്‍ കൂടി വായിക്കുമല്ലോ ..ഇത് ചെയ്തത് ഏതെന്കിലും മുസ്ലിം നാമ ധാരികളാണെന്കില്‍ ഒരിക്കല്‍ കൂടി ചോദ്യ പേപര്‍ വിവാദവുമായി ബന്ധപ്പെട്ട എന്റെ മറ്റൊരു ബ്ലോഗ്‌ പോസ്റ്റ്‌ ശ്രദ്ധയില്‍ പെടുത്തുന്നു. താഴെ വായിക്കുക :You Don't Need To Login To Add A Comment, feel cool to add your name at comment box below...